
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി സഖാവ് എ വി റസലിന്റെ വേർപാട് പ്രത്യക്ഷരക്ഷദൈവ സഭയെ സംബന്ധിച്ച് പ്രത്യേകിച്ചും മധ്യ തിരുവിതാം കൂറിലെ പി. ആർ. ഡി. എസ്. ന്റെ ശക്തികേന്ദ്രംആയ ചങ്ങനാശ്ശേരി യിൽ അമരപുരം, മാടപ്പള്ളി പ്രദേശങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചു കനത്ത നഷ്ടം ആണ്.

പൊയികയിൽ ശ്രീകുമാരഗുരുദേവനാൽ സ്ഥാപിതമായ പി. ആർ ഡി. എസ്. യൂ പി സ്കൂളിന് സഖാവ് സുരേഷ്കുറുപ്പ് എം പി ആയിരുന്ന കാലഘട്ടത്തിൽ പഴയ സ്കൂൾ ഇരുന്ന സ്ഥാനത് പുതിയ കെട്ടിട സമുച്ചയം ഉയർന്നു വരുവാൻ വേണ്ട പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുത്തതും, നേതൃത്വം നൽകിയതും സഖാവ് റസൽ ആയിരുന്നു എന്ന് കൃതജ്ഞതയോടെ ഓർക്കുന്നു.
പിആർഡിഎസ് വിശ്വാസികൾ ആയ ആയിരക്കണക്ക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ചങ്ങനാശ്ശേരിയുടെ കിഴക്കൻപ്രേദേശത്തെ പ്രത്യേകിച്ച് അമര പുരം പ്രദേശത്തെ കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ തദ്ദേശ സ്വയഭരണ സ്ഥാപങ്ങൾ മുഖാന്തിരം ഇടപെടൽ നടത്തിയതും ഈ സന്ദർഭത്തിൽ ഓർക്കുന്നു.
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ് നേതാക്കാൾ ആയ സഖാവ് വി ആർ.ഭാസ്കരനും സഖാവ് പി ജെ സാമൂവലും അമരപുരം എന്ന പ്രദേശത്തോടും അതിലുപരി പിആർഡിഎസ് എന്ന പ്രസ്ഥാനത്തോടും പുലർത്തിയ അടുപ്പവും സ്നേഹബന്ധവും നിലനിർത്തി പോരുവാൻ റസ്സൽ ശ്രെദ്ധിച്ചിരുന്നു

ജനപ്രതിനിധിയായിരുന്നപ്പോളും പാർട്ടി പദവികളിൽ എത്തിയപ്പോഴും പി ആർ ഡി എസ് ന്റെ ഒപ്പമോ മുന്നിലോ ഉണ്ടായിരുന്ന ഒരു നേതാവായിരുന്നു സഖാവ് എ വി റസൽ. അടിസ്ഥാന ജനാവിഭാഗങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ സമീപിക്കുവാനും ആവശ്യങ്ങൾ പറയുവാനും സാധിച്ചിരുന്നു.
മനുഷ്യത്വപരമായ സമീപനങ്ങളിൽ അടിയുറച്ചു നിന്നിരുന്ന നിലപാട് ഉള്ള ഒരു നേതാവിനെ ആണ് ഈ വേർപാടിലൂടെ നഷ്ടം ആയിരിക്കുന്നത്. എന്നെ സംബന്ധിച്ച് വ്യക്തിപരമായും വലിയ നഷ്ടമാണ് ഈ വേർപാട്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര പ്രദേശത്തു സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നിലനിർത്തി പോരുവനും,
അസംഘടിതരായ ദളിത് വിഭാഗങ്ങളെ അവരുടെ സങ്കടങ്ങളിൽ മാനുഷിക പരിഗണനയോടെ ചേർത്ത്നിർത്താൻ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു ,പ്രത്യക്ഷ രക്ഷ ദൈവ സഭ യുടെ അമരപുരത്തെ പി. ആർ. ഡി. എസ്. മണ്ഡപത്തിന്റെ ഉത്ഘാടനത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകിയത് ഈ അവസരത്തിൽ നന്ദി യോട് സ്മരിക്കുന്നു
പ്രത്യക്ഷ രക്ഷ ദൈവ സഭക്ക് അനുവദിച്ചു കിട്ടിയ prds കോളേജ് ന്റെ നിർമ്മാണ ത്തിന്റെ തുടക്കം മുതൽ ആദരാണീയ മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ് ഉത്ഘാടനം ചെയ്യുന്ന സമയം വരെയും സഭായോടൊപ്പം വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുവാൻ സഖാവ് റസ്സൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു
ഈ വേർപാട് കമ്മ്യൂണിസ്റ് മാർക്സിസ്റ്റ് പാർട്ടി ക്കും ഇടത് പക്ഷ മുന്നണി ക്കും ഒരു തീരാ നഷ്ടം തന്നെ യാണ്.
ദുഃഖാർത്ഥരായ കുടുബത്തോടും പാർട്ടി യോടും ഒപ്പ ചേർന്ന് നിന്ന് ദുഃഖത്തിൽ പങ്ക് ചേരുന്നു
അനുശോചനം രേഖപ്പെടുത്തുന്നു
ഡോ. സി. അജിത് കുമാർ
(മുൻ സെക്രട്ടറി prds അമരപുരം )