
കോട്ടയം ∙ എന്റെ കേരളം സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഇന്നു (ഏപ്രിൽ 24) 3 മുതൽ 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

∙ എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, കുരിശുപള്ളി അറുത്തൂട്ടി ജംക്ഷനിലെത്തി തിരിഞ്ഞ് ചാലുകുന്ന് ജംക്ഷൻവഴി മെഡിക്കൽകോളജ് ഭാഗത്തേക്ക് പോകണം. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടിവഴി യാത്ര തുടരാം.
∙ ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡുവഴി വരുന്ന ചെറുവാഹനങ്ങൾ കെകെ റോഡിൽ എത്താൻ മണിപ്പുഴനിന്നു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയിൽക്കടവ് വഴി ബസേലിയസ് കോളജ് ജംക്ഷനിലെത്തി പോകണം. വലിയ വാഹനങ്ങൾ മണിപ്പുഴ ജംക്ഷനിലെത്തി കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി യാത്ര തുടരാം.
∙ എസി റോഡിലൂടെ നാഗമ്പടത്തുനിന്നു വരുന്ന വാഹനങ്ങൾ സിസേഴ്സ് ജംക്ഷൻ, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എംഎൽ റോഡിലൂടെ കോടിമത ഭാഗത്തേക്കും കഞ്ഞിക്കുഴി പോകേണ്ട വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ വഴി ലോഗോസിലെത്തിയും പോകണം.

∙ ഏറ്റുമാനൂരിൽനിന്നു വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ ഗാന്ധിനഗറിൽനിന്ന് തിരിഞ്ഞ് മെഡിക്കൽകോളജ്, ചുങ്കം, ചാലുകുന്ന്, അറുത്തൂട്ടി വഴി തിരുവാതുക്കൽ കവലയിലെത്തി പാറോച്ചാൽ ബൈപാസ് വഴി നാട്ടകം സിമന്റ് കവലയിലെത്തി യാത്ര തുടരാം.
∙ കുമരകം റോഡിലുടെ വരുന്ന വാഹനങ്ങൾ ബേക്കർ ജംക്ഷനിൽനിന്ന് എംസി റോഡിലൂടെ സീയേഴ്സ് ജംക്ഷനിലെത്തി നാഗമ്പടത്തേക്ക് പോകണം.
∙ നാഗമ്പടം സ്റ്റാൻഡിൽനിന്നു കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ബേക്കർ ജംക്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കു യാത്ര തുടരാം.
∙ കെകെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസുകൾ കലക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കു പോകണം.
∙ തിരുനക്കര ഗാന്ധിസ്ക്വയർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി ടെംപിൾ കോർണർവഴി പോസ്റ്റ് ഓഫിസിന്റെ പിൻവശംവഴി ബേക്കർ ജംക്ഷനിലെത്തി പോകണം.
∙ കെകെ റോഡുവഴി വരുന്ന കെഎസ്ആർടിസി ഒഴികെ ബസുകൾ കലക്ടറേറ്റ് ജംക്ഷനിലെത്തി ലോഗോസ് വഴി നാഗമ്പടം സ്റ്റാൻഡിലേക്കും അവിടെനിന്നു മുനിസിപ്പൽ പാർക്കിനു മുൻവശത്തുകൂടി ലോഗോസ് ജംക്ഷൻ വഴിയും പോകണം.