
കുമരകം: കുമരകം കിഴക്കത്തറ നിവാസികൾക്ക് അവകാശപ്പെട്ട ഭൂമി അളന്നുതിരിച്ച് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. കുമരകം ലോക്കൽ കമ്മിറ്റി കുമരകം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. 15 ദിവസത്തിനകം പട്ടയ വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം സമരം നടത്തുമെന്ന് സി.പി.ഐ. കുമരകം ലോക്കൽ സെക്രട്ടറി പി.വി.പ്രസേനൻ പറഞ്ഞു. 14 കുടുംബങ്ങളാണ് കഴിഞ്ഞ 27 വർഷമായി പഞ്ചായത്തിന്റെ കാരുണ്യം കാത്ത് കഴിയുന്നത്. ലോക്കൽ സെക്രട്ടറി പി.വി.പ്രസേനൻ, എ.പി.സലിമോൻ, ഷിജോ ഇ.ജോൺ, സിന്ധു രവികുമാർ, ബാബുജി തുടങ്ങിയവർ പങ്കെടുത്തു.
