പട്ടികജാതി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കാത്തതിലുമുള്ള ആശങ്ക പരിഹരിക്കണമെന്ന് അഖില കേരള ഹിന്ദു സാംബവ മഹാസഭ 72 ാം മത് സംസ്ഥാന വാര്‍ഷിക സമ്മേളനം ആവിശ്യപ്പെട്ടൂ .

ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനം പ്രസിഡന്റ് കെ ശശിധരന്റെ അദ്ധ്യക്ഷതയില്‍ അഡ്വഃ ജോബ് മെെക്കിള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു . കെ എച്ച് എസ്സ് എസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കുഞ്ഞുമോന് കന്യാടത്ത് , മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി ജെ ലാലി എന്നിവര്‍ വിശിഷ്ഠാതിഥികളായിരുന്നൂ.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം റ്റി സനേഷ് ,
വെെസ് പ്രസിഡന്റ് രാജഗോപാലന്‍ ഖജാന്‍ജി അജയകുമാര്‍ കെ വി , ജോഃ സെക്രട്ടറി അരുണ്‍കുമാര്‍ റ്റി , രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ പി എം ,
ഡയറക്ടര്‍ ബോര്‍ഡംഗം ശശികുമാര്‍ റ്റി , സ്വാഗത സംഘം ചെയര്മാന് രമേശ് നടരാജന് , കണ്‍വീനര്‍ കെ കെ രഘു ,

വനിതാസംഘം സംസ്ഥാന പ്രസിഡന്റ് രാധാമണി എ , സെക്രട്ടറി സുജ ബെെജു , യുവജനസംഘം സംസ്ഥാന പ്രസിഡന്റ് ആഷിഖ് മാധവ് , സെക്രട്ടറി പ്രവീണ്‍ കുമാര്‍ കെ , വിവിധ താലൂക്ക് യൂണിയന് സെക്രട്ടറിമാര്‍ എന്നിവര്‍ പ്രസംഗിച്ചൂ.

