
കോട്ടയം ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ രചിച്ച ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം ഈ വരുന്ന മാർച്ച് 29 ന് വൈകുന്നേരം 5 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

പ്രൗഡ ഗംഭീര സദസ്സിൽ കേരളത്തിൻ്റെ ആദരണീയനായ സഹകരണ ദേവസ്വം തുറമുഖ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ അവർകൾ പ്രകാശനം ചെയ്യും.
നടനും നിർമ്മാതാവുമായ ശ്രീ പ്രേം പ്രകാശ് മുഖ്യഥിതി ആയിരിക്കും. സർവ്വശ്രീ ഹരികുമാർ ചങ്ങമ്പുഴ, ബാബു കുരുവിള,
ജോഷി മാത്യൂ, തേക്കിൻകാട് ജോസഫ്, എബ്രഹാം കുര്യൻ തുടങ്ങിയവർ സംസാരിക്കും.
