കോട്ടയം: ഫെബ്രുവരി 28 ാം തീയതി സർവ്വീസിൽ നിന്നും പെൻഷനാവുന്ന കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ അൻസൽ AS അദ്ധ്യക്ഷത വഹിച്ചു . യോഗ ഉത്ഘാടനവും ഉപഹാര സമർപ്പണവും ബഹു. എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീ അരുൾ R B. കൃഷ്ണ നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും വൈക്കം Dysp ശ്രീ. ഷിജു PS, കോട്ടയം Dysp ക്രീ അരുൺ K S , ശ്രീ പ്രേംജി Kനായർ ട്രഷർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മറ്റി, ശ്രീ അജിത്ത്കുമാർ പ്രസിഡൻറ് കേരള പോലീസ് അസോസിയേഷൻ, ശ്രീ. അജിത്ത് T ചിറയിൽ പ്രസിഡന്റ് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം , ശ്രീ. പ്രവീൺ കുമാർ A K ബോർഡ് മെമ്പർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം, ശ്രീ.മാത്യൂ ജോസഫ് ജില്ലാ സെക്രട്ടറി കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിന് ജില്ലാസെക്രട്ടറി സലിം കുമാർ സ്വാഗതവും ജോ സെക്രട്ടറി രാംദാസ് കൃതജ്ഞതയും അർപ്പിച്ചു.

