
കോട്ടയം ∙ ചൊവ്വാഴ്ച കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത നാശം.

മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വീടുകൾക്കും കൃഷികൾക്കും വ്യാപക നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു.
ഇല്ലിക്കൽ- 15ൽ കടവ് റോഡിൽ പാണംപടി കവലയിലാണ് മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞത്.
അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
