കോട്ടയം:കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദ
വലയം ജീവിതത്തിൽ കാത്തുസൂക്ഷിച്ച ഒരു വ്യക്തിത്വമായിരുന്നു കെ ആർ അരവിന്ദാക്ഷൻ എന്ന് ഫ്രാൻസിസ് ജോർജ് എംപി അനുസ്മരിച്ചു.കെ ആർ അരവിന്ദാക്ഷന്റെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.അഡ്വക്കേറ്റ് വി ബി ബിനു,അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജോയി തോമസ്,കെ എം രാധാകൃഷ്ണൻ,ലതിക സുഭാഷ്,ജോഷി മാത്യു,സണ്ണി തോമസ്,ഫ്രാൻസിസ് തോമസ്,അഡ്വക്കേറ്റ് ജി ഗോപകുമാർ,ബി ഗോപകുമാർ, അയർക്കുന്നം രാമൻ നായർ, എം ജി ശശിധരൻ, തന്ത്രി ജയസൂര്യൻ, ജെ ജോസഫ്, ചിത്ര കൃഷ്ണൻകുട്ടി, പി ടി സാജു ലാൽ, എം ബി സുകുമാരൻ നായർ, കെ ജി അജിത് കുമാർ,പി എസ് രഘു, കുര്യൻ ജോയ്, ജിജോ വി എബ്രഹാം,ബൈജു ബസന്ത്.എന്നിവർ പ്രസംഗിച്ചു.
