തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം. തീ ഇനിയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്നിശമന യൂണിറ്റുകള്‍ തളിപ്പറമ്പില്‍ എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
