കോഴിക്കോട്: വാക്കുത്തര്‍ക്കത്തില്‍ ഇടപെട്ട എസ്ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്ഐയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


ഇന്ന് വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗണ്‍ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഷാഫി സ്ഥലത്തെത്തുന്നത്.




ഹോട്ടലില്‍ പുറത്തേക്കിറങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രമേദ് ഷാഫിയെ ആക്രമിക്കുകയായിരുന്നു. വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

