തിരുവനന്തപുരം:സ്വപ്ന സുരേഷിനോട് താൻ മോശമായി പെരുമാറിയെന്ന പരാതിക്കു പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

‘സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് ചെന്നുപെട്ടിരിക്കുന്ന ഗതികെട്ട അവസ്ഥയുണ്ട്. ഭാവി കേരളത്തിന്റെ പ്രതീക്ഷയായി അവർ ചുമന്നു കൊണ്ടുവന്ന നേതാവ്, 80 വയസ്സായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ എടോ വിജയാ എന്നു വിളിക്കാൻ കഴിയുന്ന തരത്തിൽ അവർ വളർത്തിക്കൊണ്ടുവന്ന നേതാവിന് എതിരെയാണ് ആക്ഷേപങ്ങൾ ഉണ്ടായത്.
സംസ്ഥാന ചരിത്രത്തിൽ ഉണ്ടാകാത്ത ആക്ഷേപങ്ങളാണ് ഉയർന്നത്. ആ ആരോപണം ഇല്ലാതാക്കാനാണ് എനിക്കെതിരായ ആരോപണം’’ – കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണമാണിത്. ആരോപണം ഉന്നയിച്ചവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. രാഹുൽ മാങ്കൂട്ടത്തിൽ കൊടും ക്രിമിനലാണ്. മാധ്യമപ്രവര്‍ത്തക തന്നെ ക്രമിനലിന് ഇരയായത് ഒരു നിസാര വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.

