തൃശൂർ: ചേര്‍പ്പ് എട്ടുമന പണ്ടാരച്ചിറ പാടത്ത് അസ്ഥികൂടം കണ്ടെത്തി. രാവിലെ കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പാടത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം.
പണ്ടാരച്ചിറ പാടശേഖരത്ത് നെല്‍കൃഷിക്കായി നിലം ഒരുക്കുന്നതിനിടെയാണ് അസ്ഥികൂടാവശിഷ്ടങ്ങള്‍ പാടത്താകെ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്. മൃഗങ്ങളുടെയും മറ്റും അവശിഷ്ടമാണോ എന്ന് ആദ്യം സംശയം തോന്നിയെങ്കിലും തലയോട്ടി കണ്ടെത്തിയതിനാല്‍ മനുഷ്യന്റേതെന്ന സംശയം ബലപ്പെട്ടു.. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പാടത്തും വരമ്പിലും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികള്‍. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം നായകളും മറ്റു കടിച്ചു നശിപ്പിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഉള്ളത്. അസ്ഥികള്‍ക്ക് രണ്ടുമാസത്തിനടുത്ത് പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്തുനിന്നും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് അറിയാന്‍ വിശദ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.