.news-body p a {width: auto;float: none;}
കിലുക്കാംപെട്ടി കാട്ടിൽ നീലക്കടുവകൾ പറന്നെത്തി
കണ്ണൂർ: മാലിന്യമടിഞ്ഞ് മൂക്കുപൊത്താതെ നിൽക്കാനാവാത്ത അവസ്ഥയിലായിരുന്ന അഴീക്കൽ ചാൽ ബീച്ച് ഇപ്പോൾ ശലഭോദ്യാനം പോലെ. കിലുക്കാംപെട്ടി ചെടികൾ വളർന്നതോടെ പൂമ്പാറ്റകളുടെ പൂങ്കാവനമായി.
ടൂറിസം വകുപ്പിന്റെ കോൺക്രീറ്റ് വേസ്റ്റ് ബിന്നിനു ചുറ്റും മാലിന്യകൂമ്പാരമായിരുന്നു. ബീച്ചിന്റെ കവാടത്തിൽ വേസ്റ്റ് ബിൻ വച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അവർ തന്നെ പരിഹാരവും കണ്ടു. കിലുക്കാംപെട്ടി ചെടി വളർത്തി ബീച്ചിനെ മാറ്റി. കണ്ണൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ ഹരിത സമിതി അംഗമായ ആയുർവേദ ഫാർമസിസ്റ്റ് സുനിൽ അരിപ്പയും മത്സ്യതൊഴിലാളി ഷിജിൽ കോട്ടായിയുമാണ് 40 ചതുരശ്ര അടി സ്ഥലത്ത് കിലുക്കാംപെട്ടി നട്ടത്. വേഗം ഇവിടം ശലഭോദ്യാനമായി. നീലക്കടുവ കൂടാതെ മറ്റ് ശലഭങ്ങളും എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ആർക്കും ഒരുക്കാം ശലഭോദ്യാനം
കിലുക്കാംപെട്ടി ചെടിക്ക് വളം വേണ്ട.വീട്ടുപരിസരത്തും ബാൽക്കണിയിലും എവിടെയും ശലഭോദ്യാനമുണ്ടാക്കാം. പൂമ്പാറ്റകൾ അപ്രത്യക്ഷമാവുന്നതിനർത്ഥം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലെന്നാണ്.
ചാൽ ബീച്ചിൽ പൂമ്പാറ്റകൾ തിരിച്ചുവന്നത് ശുഭമാണ്. നമ്മൾ വൃത്തിയായി പരിപാലിക്കുന്ന സ്ഥലത്ത് മാലിന്യം തള്ളാൻ ജനങ്ങൾ മടിക്കും – സുനിൽ അരിപ്പ
നീലക്കടുവകൾ
ദേശാടന ശലഭങ്ങളിൽ പ്രധാനി. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് പേരിന് കാരണം.കിലുക്കാംപെട്ടി ചെടിയുടെ ഇലയിലും തണ്ടിലും അടങ്ങിയ ആൽക്കലോയ്ഡുകളും പൂക്കളും ഇവയെ ആകർഷിക്കും.നീലക്കടുവകളുടെ പ്രജനനത്തിനും കിലുക്കാംപെട്ടിക്ക് പങ്കുണ്ട്. . വിത്ത് ഉണങ്ങിയാൽ കിലുക്കാംപെട്ടി പോലെ ശബ്ദം കേൾക്കുന്നതിനാലാണ് ഈ പേര്. പൂമ്പാറ്റക്കിലുക്കി, കിലുകിലുക്കി, പൂമ്പാറ്റച്ചെടി എന്നിങ്ങനെയും അറിയപ്പെടുന്നു.
ബ്ലൂ ഫ്ളാഗ് പദവി
ശുചിത്വമുള്ള, പരിസ്ഥിതി സൗഹൃദ ബീച്ചുകളെയാണ് ബ്ലൂ ഫ്ളാഗിന് പരിഗണിക്കുക. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എഡ്യുക്കേഷനാണ് പദവി നൽകുന്നത്. കടൽജലത്തിന്റെ ശുദ്ധി, തീര ശുചിത്വം, സുരക്ഷ എന്നിവയാണ് പരിഗണിക്കുന്നത്. പദവി ലഭിച്ചാൽ കോഴിക്കോട് കാപ്പാട് കഴിഞ്ഞആൽ കേരളത്തിലെ രണ്ടാമത്തെ ബ്ലൂ ഫ്ളാഗ് ബീച്ചാവും.