

ചെന്നെെ: നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൃദ്രോഗ ചികിത്സയ്ക്കായാണ് ഇന്നലെ രാത്രി ചെന്നെെയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
73കാരനായ നടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
