ചെന്നൈ: നടി വനിതാ വിജയകുമാർ വിവാഹിതയാവുന്നു. നൃത്തസംവിധായകനും നടനുമായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചിനാണ് ഇരുവരും വിവാഹിതരാവുന്നത്. സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച് നടി തന്നെയാണ് വിവാഹവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. വനിതയുടെ നാലാം വിവാഹമാണിത്.
വനിതയുടെ ആദ്യ വിവാഹബന്ധങ്ങളെല്ലാം വലിയ വിവാദമായിരുന്നു. 2000ൽ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളും വനിതയ്ക്കുണ്ട്. 2007ൽ ആകാശുമായി പിരിഞ്ഞു. ഇതേവർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012ൽ വിവാഹമോചിതയായി. ശേഷം 2020ൽ ഫോട്ടോഗ്രാഫറായ പീറ്റർ പോളിനെ വിവാഹം ചെയ്തു. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ആരോപിച്ച് ഭാര്യ എലിസബത്ത് രംഗത്ത് വന്നതോടെ ഇവരുടെ വിവാഹവാർത്ത വലിയ വിവാദമായി. സിനിമാരംഗത്തുള്ളവർ തന്നെ വിമർശനവുമായി രംഗത്തുവന്നു. അഞ്ചുമാസം കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്കാണ് വനിത താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളാണ് വനിത. വിജയ്യുടെ നായികയായി ചന്ദ്രലേഖ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചു. 2019ലെ ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു. ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.