ഇന്ന് ഒക്ടോബർ 1. ലോക വയോജന ദിനം. പ്രായമായവരെ ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം അവതരിപ്പിച്ചത്. പ്രായമായ വ്യക്തികളെ ബഹുമാനിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ പ്രധാന സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ഈ ദിനം ആചരിച്ച് വരുന്നു.

ജീവിതയാത്രയിലെ നല്ലൊരുശതമാനവും മറ്റുള്ളവരുടെ സന്തോഷത്തിനായി പകുത്തു നല്കിയവരാണ് വയോജനങ്ങൾ. എന്നാൽ ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോൾ പലപ്പോഴും അവർ മറ്റുള്ളവർക്ക് ഭാരമായി തോന്നുന്നു.
വയോജനങ്ങൾക്ക് ആവശ്യമായ പരിഗണനയും സുരക്ഷിതത്വവും നൽകാതെ പലയിടങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ നമ്മളിൽ നിന്നൊക്കെ അകറ്റി അവരെ വൃദ്ധസദനകളിൽ കൊണ്ടുപോയി നടതള്ളാറുമുണ്ട്.

എന്നാൽ അവരേറ്റ വെയിലാണ് നാമേൽക്കുന്ന തണലെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ് വയോജന ദിനം.

