ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി.

2019ൽ ആയിരുന്നു സംഭവം. ശ്രീകോവിലിലേക്കുള്ള വാതിൽ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു.
ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഒരുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വിജിലൻസിന് വിവരം ലഭിച്ചു. വ്യവസായിയായ രമേഷിനൊപ്പം ചേർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളി എത്തിച്ചത്.

പൂജകൾ നടത്തിയ ശേഷം പാക്ക് ചെയ്ത് കൊണ്ടുപോയെന്നും ട്രസ്റ്റി വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ 2004ൽ ക്ഷേത്രത്തിൽ നിന്നും പുറത്താക്കിയതാണെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി വെളിപ്പെടുത്തി.

