
ബെയ്റൂട്ട്: ഇസ്രയേലിന് മേൽ മഹത്തായ വിജയം കൈവരിച്ചെന്ന പ്രഖ്യാപനവുമായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മേധാവി നയീം കാസിം. ശത്രുവിന് ഹിസ്ബുള്ളയെ നശിപ്പിക്കാനായില്ലെന്നും തങ്ങളുടെ പ്രതിരോധത്തെ അവർക്ക് ഇല്ലാതാക്കാനായില്ലെന്നും കാസിം അവകാശപ്പെട്ടു. യു.എസും ഫ്രാൻസും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാർ അംഗീകരിച്ച ഇസ്രയേൽ ബുധനാഴ്ച ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഹിസ്ബുള്ള അംഗങ്ങളുടെ നുഴഞ്ഞുകയറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള വൻതോതിൽ വെടിനിറുത്തൽ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.