ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ജോസ് കെ.മാണി. മുന്നണിമാറ്റം സംബന്ധിച്ച ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാദ്ധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.
കോരള കോൺഗ്രസ് (എം) യു.ഡി എഫ് വിട്ടതല്ല. പുറത്താക്കിയതാണ്. നിലവിൽ എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. യു.ഡി.എഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തയ്ക്ക് പിന്നിലെന്നും രഹസ്യമായും പരസ്യമായും ആരുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫിനൊപ്പം പാർട്ടി ഉറച്ചുനിൽക്കും. മതമേലദ്ധ്യക്ഷൻമാർ മുന്നണി പ്രവേശനത്തിൽ ഇടപെട്ടിട്ടില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പാലാ , കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യു.ഡി.എഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരളകോൺഗ്രസ് എം എന്നായിരുന്നു പ്രചരിച്ച വാർത്തകൾ, ഇതിനെ പൂർണമായി നിഷേധിച്ചാണ് പാർട്ടി ചെയർമാൻ തന്നെ രംഗത്തെത്തിയത്.