
മലപ്പുറം: തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തൃപ്പങ്ങോട്ടാണ് സംഭവം. തൃപ്പങ്ങോട് സ്വദേശിയായ നിയാസ് (35) ആണ് മരിച്ചത്. അയൽവാസിയുടെ വീട്ടുവളപ്പിലുള്ള തെങ്ങ് മുറിക്കുന്നതിനിടെ ആയിരുന്നു അപകടം.

തെങ്ങിന് മുകളിൽ കയറി മുറിക്കുന്നതിനിടെയാണ് കട്ടർ തെന്നി കഴുത്തിൽ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിന് മുകളിൽ നിന്ന് താഴെ വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.