
പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. പൈലറ്റ് മലയാളിയായ ഗിരീഷ് പിള്ളയാണ് അപകടത്തിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയാണ് ഗിരീഷ് പിള്ള. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം; പരാതി നൽകി