
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പി ആർ ഏജൻസി ഇടപെട്ടിട്ടില്ലെന്ന് സിപിഎം നേതാവ് കെ എസ് അരുൺകുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു അരുൺകുമാറിന്റെ പ്രതികരണം. ദ് ഹിന്ദു ലേഖിക നേരിട്ടാണ് അഭിമുഖത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടത്. ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ദില്ലി ഓഫീസിൽ തമ്മിൽ മാത്രമാണെന്നും അരുൺകുമാർ പറഞ്ഞു.
