ചെന്നൈ: സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
അതേസമയം, വിജയ്യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും അണ്ണാ ഡിഎംകെ നിർദ്ദേശം നല്കി. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡിഎംകെ നേതാക്കൾ വിട്ടുനിൽക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. വിഴുപ്പുറം സമ്മേളനത്തിൽ വിജയ് എംജിആറിനെ പ്രകീർത്തിച്ചത് പ്രശംസനീയമെന്ന് എടപ്പാടി പളനിസാമി പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നവംബർ 1 ന് തമിഴ്നാട് ദിനമായി ആചരിക്കണമെന്ന് വിജയ്
നവംബർ 1 ന് തമിഴ്നാട് ദിനം ആയി ആചരിക്കണമെന്ന് വിജയ് ഇന്നലെ അഭിപ്രായപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത്. 1956 നവംബർ ഒന്നിനാണ്. നവംബർ 1 തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു. ജൂലൈ 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലൈ 18നാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്റ്റാലിൻ സർക്കാർ ജൂലൈ 18 തമിഴ്നാട് ദിനമായി തെരഞ്ഞെടുത്തത്. ആ തീരുമാനം മാറ്റണമെന്നാണ് വിജയ്യുടെ നിർദേശം.