മുംബയ് : ഇന്ത്യയിൽ ജനസംഖ്യ കുറയുന്നതിൽ ആശങ്ക വ്യക്തമാക്കി ആർ.എസ്. എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ ജനസംഖ്യാനിരക്ക് കുറയാതിരിക്കാൻ കുടുംബത്തിൽ കുറഞ്ഞത് മൂന്നുകുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഒരു സമൂഹത്തിന്റെ നിലനില്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ വളർച്ചാനിരക്ക് 2.1ൽ താഴെയായാൽ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ആ സമൂഹം അപ്രത്യക്ഷമാകാൻ ബാഹ്യഭീഷണികൾ ആവശ്യമില്ല. അതിനാൽ നമ്മുടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1ൽ താഴെ ആകരുത്. ലോകത്ത് നിന്ന് പല സമൂഹങ്ങളും ഭാഷകളും ഇതുമൂലം വേരറ്റുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണ്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നിലവിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അടുത്തിടെ പുറത്തിറക്കിയ യു.എൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട് പ്രകാരം 2062 ജനുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജനസംഖ്യ കുറയാൻ തുടങ്ങും. ആ വർഷം ജനസംഖ്യയിൽ 2,22,000 പേരെ കൂട്ടിച്ചേർക്കാൻ സാദ്ധ്യതയുണ്ട്. അതിന് ശേഷമായിരിക്കും ഇന്ത്യയിലെ ജനസംഖ്യ കുറയാൻ തുടങ്ങുന്നത്. 2063ൽ രാജ്യത്തിന് ഏകദേളശം 1,15,000 പേരെ നഷ്ടപ്പെടും. 2064ൽ ഇത് 4.37,000 ആയും 2065ൽ 7,93,000 ആയും വർദ്ധിക്കും. നേരത്ത െ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സംസ്ഥാനത്തെ ജനസംഖ്യാ നിരക്ക് വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു.