
പത്തനംതിട്ട: കാപ്പാ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ് ലിറ്റർ വിദേശമദ്യവുമായി കോന്നി എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യ വില്പനയായിരുന്നു സുധീഷിനെന്നാണ് കേസ്. കഴിഞ്ഞ ജൂണിലാണ് കാപ്പ പ്രതി ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. കാപ്പാ പ്രതിക്കൊപ്പം എത്തിയ മറ്റാരാളെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുന്നു.
