
വളരെയേറെ പോഷകഗുണങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല് ഒരുപോലെ നല്ലതാണ്. എന്നാല്‍ പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്.

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 7 ഭക്ഷണങ്ങള്‍ ഇവയാണ്.
സാധാരണയായി കണ്ടുവരുന്ന ഒരു കോമ്പിനേഷനാണ് പാലും വാഴപ്പഴവും. എന്നാല്‍ ഇത് ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. മലബന്ധവും വയര്‍ വീര്‍ത്ത അവസ്ഥയും ഉണ്ടാകാം.
സിട്രസ് ഫ്രൂട്ട്സായ ഓറഞ്ച്, നാരങ്ങ എന്നിവ പാലിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന് പോലുള്ളവ പാലിനൊപ്പം കഴിക്കുന്നത് വയറിളക്കത്തിനും ഗ്യാസ് പ്രശ്നങ്ങള്‍ക്കും കാരണമാകും.
പാലും നല്ല എരിവേറിയ ഭക്ഷണവും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്നമുണ്ടാക്കുന്നു. പാല് ദഹന പ്രക്രിയ സാവധാനത്തിലാക്കുന്നു.
മീനും പാലും ഒന്നിച്ച് കഴിക്കുന്നത് സ്കിന്‍ അലര്‍ജിയിലേക്കും ദഹന പ്രശ്നത്തിലേക്കും നയിക്കും.
മുട്ടയും പാലും ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു.
സ്പിനാച്ച്, ഉലുവ ഇല പോലുള്ള ഇലവര്‍ഗങ്ങളും പാലും ഒരുമിച്ച് കഴിക്കുന്നത് കാത്സ്യം ആഗിരണം ചെയ്യുന്നതിനെ ബാധിക്കും. ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.