തിരുവനന്തപുരം : മംഗലപുരത്ത് സിപിഎമ്മിന് വേണ്ടി ബിൽഡിംഗ് ഉണ്ടാക്കുകയും 23 ലക്ഷം രൂപ പാർട്ടി അക്കൗണ്ടിൽ സ്വരൂപിക്കുകയും ചെയ്ത ആളാണ് തന്റെ അച്ഛനെന്ന് സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയുടെ മകൾ മാതു. മുഖ്യമന്ത്രി പിണറായി വിജയൻ വന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വേറെ ഏത് ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ഇതിനൊക്കെ കഴിഞ്ഞു. ഇതൊക്കെ ചെയ്തിട്ടാണ് അച്ഛനെ സിപിഎം അപമാനിച്ചതെന്ന് മാതു പറയുന്നു.
”എട്ടുകൊല്ലമായിട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് അച്ഛൻ. പത്തുവർഷമായിട്ട് ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഞങ്ങൾ എല്ലാവരും സിപിഎമ്മിൽ ഉള്ളവരായിരുന്നു. മംഗലപുരം പഞ്ചായത്തിൽ വലിയൊരു കുടുംബം തന്നെയാണ് ഞങ്ങളുടേത്. പതിനെട്ടു വയസു മുതൽ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത്. എന്റെ കുടുംബക്കാരായാലും അങ്ങനെ തന്നെയാണ്. എന്നിട്ടും പാർട്ടി ഞങ്ങളോട് ഇങ്ങനെ കാണിച്ചത് വരെ മോശമായി പോയി. ഒരുപാട് വിഷമമുണ്ടാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അച്ഛനെതിരെ പാർട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾ അദ്ദേഹം ഇറങ്ങിവന്നതിന് ശേഷമാണ്. അതിനു മുമ്പ് എന്തെങ്കിലും ആരോപണം എവിടെയെങ്കിലും കാണിച്ചു തരാൻ പറ്റുമോ? ഒരാൾക്ക് നേരെ കുറ്റം ചുമത്താനായി അവർ ഇതെല്ലാം പറയുന്നതാണ്. അച്ഛന ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്നപ്പോഴാണ് പാർട്ടിക്ക് ഇവിടെ ബിൽഡിംഗ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി വന്നാണ് അത് ഉദ്ഘാടനം ചെയ്തത്. പാർട്ടിയുടെ അക്കൗണ്ടിൽ 23 ലക്ഷം രൂപ സ്വരൂപിച്ചു. വേറെ ഏത് ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് അതിനു കഴിഞ്ഞു. എന്നിട്ടാണ് അദ്ദേഹത്തെ അവർ ഇറക്കി വിട്ടത്. ഇനി ബിജെപിക്ക് വേണ്ടി എന്നാൽ കഴിയുന്നത് ചെയ്യും”. -മാതുവിന്റെ വാക്കുകൾ.