

തായ്പെയ്: തെക്കൻ തായ്വാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 9 പേർക്ക് ദാരുണാന്ത്യം. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.40ന് പിംഗ്ടംഗ് കൗണ്ടിയിലായിരുന്നു സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 300ഓളം രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു.