ടെഹ്റാൻ: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിൻ്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും പറഞ്ഞ അയത്തൊള്ള, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാനും ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമർശനം ഉന്നയിച്ചത്.

