ദില്ലി: ഹിന്ദു ദിനപത്രിത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച ടിഡി സുബ്രഹ്മണ്യന് ഫ്രീലാൻസ് ജേർണ്ണലിസ്റ്റാണെന്ന സി പി എം വാദം തെറ്റ്.മാധ്യമങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സുബ്രഹ്മണ്യൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം തുടങ്ങിയ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു .സുബ്രഹ്മണ്യൻ നിലപാട് വ്യക്തമാക്കിയത്.അങ്ങനെ ബന്ധമുണ്ടെങ്കിൽ ദില്ലിയിലുള്ള മാധ്യമ പ്രവർത്തകർക്ക് തന്നെ അറിയില്ലേയെന്ന് സുബ്രഹ്മണ്യൻ ചോദി്ച്ചു.റിലയൻസിലെ ഉദ്യോഗസ്ഥനാണ് താൻ
കമ്പനികളുടെ പ്രോജക്ടുകളുമായി സഹകരിക്കാറുണ്ടെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു

ദില്ലിയിൽ പ്രചരിച്ച വാർത്താകുറിപ്പിലെ ഉള്ളടക്കമുള്ള മാധ്യമ റിപ്പോർട്ടുകൾ മുൻ എംഎൽഎ ദേവകുമാർ ഫെയ്സ് ബുക്കിൽ നിന്ന് മാറ്റിയിരുന്നു.കേരളം പിണറായിക്കൊപ്പം
തെളിവ് ആവശ്യപ്പെടുന്നവർക്കായി സമർപ്പിക്കുന്നുവെന്ന പേരിലായിരുന്നു സ്വർണ്ണക്കടത്ത് വിവരങ്ങൾ അടങ്ങിയ വാർത്തകൾ ഷെയർ ചെയ്തത്.വിവാദം കനത്തതോടെ ഫെയ്സ് ബുക്ക് പോസ്റ്റ് മുക്കിയിരുന്നു

