മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ ഫാമിന് തീപിടിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാള്‍ക്ക് അടിയന്തര വൈദ്യസഹായം നല്കി. ആവശ്യമായ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ഫാമില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തം സമീപത്തുള്ള തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Read Also – ചില യാത്രക്കാരെ എയർപോർട്ടിൽ തടഞ്ഞു, ടിക്കറ്റുകൾ റദ്ദാക്കി; ഇന്ത്യക്കാരേ ശ്രദ്ധിക്കൂ, മറക്കരുത് എമിറേറ്റ്സ് ഐഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

