കൊച്ചി: ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് കൊച്ചി മരട് പൊലീസ്. ഓംപ്രകാശിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.

