കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലിൽ ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാൻ കാരണം.

മതിലിൽ ഇടിച്ച് ബസ് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. തിരുവമ്പാടി ഡിപ്പോയിൽ നിന്ന് കൂടരഞ്ഞി വഴി കക്കാടം പൊയിലിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റേത് തേയ്മാനമുണ്ടായ ടയറുകളാണ് എന്ന് നാട്ടുകാരുടെ ആരോപണം.
എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി


