ശശി തരൂരിന്റെ കുടുംബാധിപത്യ പരാമർശത്തിൽ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രം.

ഈ നാടിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും. അവർ കുടുംബാധിപത്യത്തിന്റെ ഭാഗമായി വന്നവരാണെന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെ ജനകോടികളുടെ അംഗീകാരം നേടി വന്നവരാണ്. അത് കുടുംബാധിപത്യം എന്ന് പറയുന്നത് നീതീകരിക്കാൻ കഴിയുന്നതല്ല.

എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്നുള്ളത് ശശി തരൂർ വിശദീകരിക്കട്ടെ എന്നും കെ സി വേണുഗോപാൽ പറഞ്ഞു.

