
നവംബർ, ഡിസംബർ, ജനുവരി മാസങ്ങൾ കേരളത്തിൽ പാമ്പുകൾ ഇണചേരുന്ന കാലമാണ്. ഇക്കാലത്ത് സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നാണ് വാവാ സുരേഷ് വീഡിയോയിലൂടെ പറയുന്നത്. അമിതമായി ഭയപ്പെടേണ്ടതില്ല.

എന്നാൽ, നിങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ പുല്ലോ മറ്റ് ചെടികളോ അധികമായി വളരാൻ അനുവദിക്കരുത്. സൂക്ഷിച്ചാൽ നിങ്ങൾക്ക് അപകടങ്ങളിൽ നിന്നും രക്ഷനേടാം.

പല വീടുകളിലും മരക്കഷ്ണങ്ങൾ വിറകുകളാക്കി അടുക്കി വച്ച് അതിന് മുകളിൽ ഷീറ്റി വിരിച്ചിടാറുണ്ട്. അത് വലിയ അപകടമാണ്. ഇവിടെ കാറ്റോ വെയിലോ ഏൽക്കാത്തതിനാൽ പാമ്പുകൾ അതിനടിയിൽ വന്നിരിക്കും. അവിടെ തന്നെ മുട്ടയിട്ട് വിരിയാനും സാദ്ധ്യതയുണ്ട്.
കൊവിഡിന് ശേഷം പാമ്പ് കടിയേൽക്കുന്നവരുടെയും അങ്ങനെ മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കുഞ്ഞ് കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാമ്പിനെ അറിയാതെ ചവിട്ടിയാൽ അത് ഉറപ്പായും കടിക്കും. പാമ്പ് വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മണ്ണെണ്ണയോ ഡീസലോ വാങ്ങി സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
