
തിരുവനന്തപുരം: 275 വർഷത്തിന് ശേഷം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകം ചടങ്ങ് ഇന്ന്.

ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർ ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്.
ഇന്ന് രാവിലെ 7.40 നും 8.40 നും ഇടയ്ക്ക് മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്തിലാണ് കുംഭാഭിഷേക ചടങ്ങുകൾ. സുപ്രീം കോടതി 2017 ൽ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
നവീകരണ പ്രവർത്തനങ്ങൾ കോവിഡ് ഉൾ പ്പെടെയുള്ള കാരണങ്ങളാൽ നീണ്ടുപോയിരുന്നു. തുടർന്ന് 2021 മുതൽ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഇപ്പോൾ പദ്ധതി പൂർ ത്തീകരിച്ചത്.
