രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശനം ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല.

തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഒക്ടോബര്‍ 16 മുതലാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ തന്നെ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചിരുന്നു.

