കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക
തൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130