തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

