പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് വരെ മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

മാനസികാരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിതമായി കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം.

അമിതമായ ഉപ്പിന്റെ ഉപയോഗവും മാനസികാരോഗ്യത്തിന് നന്നല്ല.

റെഡ് മീറ്റിന്റെ അമിത ഉപയോഗവും മാനസികാരോഗ്യത്തിന് ഗുണം ചെയ്യില്ല.
പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്.
കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയുടെ അമിത ഉപയോഗവും കുറയ്ക്കുക.
അമിതമായ കാര്‍ബോയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
