തിരുവനന്തപുരം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷിനെ പിടികൂടിയത്.

സതീഷിനെതിരെ നേരത്തെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാവിലെ ദുബായിൽ നിന്നുളള വിമാനത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇയാളെ വലിയതുറ പൊലീസിന് കൈമാറി. സതീഷിനെ വൈകാതെ തന്നെ പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറും.

അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്.

