മുംബൈ: ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്. മുംബൈയിലെ പന്ത് നഗർ പൊലീസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 28കാരൻ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായ അപകടത്തിലാണ് പൊലീസ് നടപടി. ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. യുവാവും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടിയതോടെയാണ് യുവതി നിലത്ത് വീണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച 25കാരിയായ മേഘ ഷഹാന ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെ അനിൽ പവാർ എന്ന പൊലീസ് കോൺസ്റ്റബിളാണ് യുവാവിനെതിരെ കേസ് എടുത്തത്. ഇർഫാൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മറ്റൊരു വാഹനം തട്ടിയതിന് പിന്നാലെ മേഘ താഴെ വീഴുകയും പിന്നാലെ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ദിവ സ്വദേശിനിയാണ് യുവതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.