ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും വാർത്താ സമ്മേളനം വിളിച്ചുചേർത്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഇക്കുറി വാർത്താസമ്മേളനത്തിൽ വനിതകൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാൻ വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയിരുന്നു. ഇതേറെ വിവാദമായിരുന്നു.

ആമിർ ഖാൻ മുത്തഖിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വിദേശ കാര്യ മന്ത്രാലയം തന്നെ രംഗത്തെത്തിയിരുന്നു.
അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താസമ്മേളത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ലെന്നായിരുന്നു വിശദീകരണം.

സംഭവത്തിൽ പ്രതിഷേധവുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോർപ്സും (ഐഡബ്ല്യുപിസി) രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി വീണ്ടും വാർത്താസമ്മേളനം വിളിച്ചുചേർത്തത്.

