തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനും ബോംബ് ഭീഷണി. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി.

നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന് വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്. വൈകീട്ടോടെ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുക്ഷേത്രങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒരേ ആള് തന്നെയാണ് സമാനമായ വ്യാജ ബോംബ് ഭീഷണി സന്ദേസം അയക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

