ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം.

പി എം ശ്രീ പദ്ധതി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പിബി യോഗം കഴിഞ്ഞ് പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം കാറിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ചോദ്യം.

പോകുന്നതിനിടെ തിരിഞ്ഞുനിന്ന്, പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്നു ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് എം വി ഗോവിന്ദനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.

