തിരുവനന്തപുരം: സർക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്രിയവരിൽ നിന്നും 18% പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് വ്യക്തമാക്കി സർക്കുലർ ധനവകുപ്പ് പുറത്തിറക്കി . അനർഹമായി പെൻഷൻ കൈപ്പറ്രിയവർക്ക് ഭാവിയിൽ സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെ ഒരാനുകൂല്യവും നൽകില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അനർഹരുടെ കൈയ്യിൽ പെൻഷൻ എത്താനുണ്ടായ സാഹചര്യത്തിന് വഴിയൊരുക്കിയ ജീവനക്കാർക്ക് എതിരെയും വകുപ്പ് തല നടപടിയെടുക്കും.. . സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ക്രോഡീകരിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കും. . നിർദ്ധനർക്കായി അനുവദിച്ച ആനുകൂല്യം കൃത്യമായ ആളുകൾക്ക് മാത്രമേ നൽകുകയുള്ളുവെന്ന് ഉറപ്പാക്കും.,അതിൽ ധാർമ്മികതയും സുതാര്യതയും പാലിക്കും..