ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനുമായി ആകെ 1090 ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം.

കേരളത്തിൽനിന്ന് എസ്പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടി.
സംസ്ഥാനത്തെ മറ്റ് 10 പൊലീസ് ഉദ്യോഗസ്ഥർക്കു സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരമുണ്ട്.

എസ്പി ശ്യാംകുമാർ വാസുദേവൻ പിള്ള, എസ്പി രമേശ് കുമാർ, എഎസ്പി ബാലകൃഷ്ണൻ നായർ, അസി. കമാൻഡന്റ് ഇ.വി. പ്രവി, ഡിവൈഎസ്പി യു. പ്രേമൻ, ഹെഡ് കോൺസ്റ്റബിൾ മോഹനകുമാർ രാമകൃഷ്ണ പണിക്കർ, ഡപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാബു വാസുദേവൻ, ഇൻസ്പെക്ടർ രാംദാസ് ഇളയടത്ത്, ഹെഡ് കോൺസ്റ്റബിൾ കെ.പി. സജിഷ, ഹെഡ് കോൺസ്റ്റബിൾ എസ്.എസ്. ഷിനിലാൽ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം.

