ബംഗളൂരു: ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയും കുടുംബാംഗങ്ങളും അറസ്റ്റിൽ. ബംഗളൂരുവിൽ ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ ഭാര്യ നിഖിത നിംഖാനിയ, ഭാര്യാ മാതാവ് നിഷ, നിഖിതയുടെ സഹോദരൻ അനുരാഖ് എന്നിവരാണ് അറസ്റ്റിലായത്. അതുലിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും നിഷയേയും അനുരാഗിനെയും ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി, നിലവിൽ മൂന്ന് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം മാനസിക സമ്മർദ്ദത്തിലാണെന്ന് വീഡിയോയിലൂടെ തുറന്നുപറഞ്ഞതിന് ശേഷമാണ് അതുൽ ജീവനൊടുക്കിയത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലും ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വ്യാജ സ്ത്രീധന പീഡനം ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യാപിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് കാണിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് പിന്നീട് കണ്ടെത്തി.
മകനെ കാണണമെങ്കിൽ മുപ്പത് ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്. മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. മകന്റെ ചെലവിനായി തുടക്കത്തിൽ മാസം 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഒരു ലക്ഷം രൂപ മാസം വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.