
ദുബായ്: ദുബായ് മംസാറിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി. ദുബായിൽ വസ്ത്ര വ്യാപാരിയായ കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എപി അഷ്റഫ്-നസീമ ദമ്പതികളുടെ മകൻ മഫിസിനെയാണ് കാണാതായത്. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി കുടുംബം ബീച്ചിലെത്തിയതായിരുന്നു. മഫാസ് പന്തു തട്ടിക്കളിക്കുന്നതിനിടെ ബോൾ കടലിൽ വീഴുകയും അത് എടുക്കാൻ ചെന്ന കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ സുരക്ഷ സംഘം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.