
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ പ്രതിഷേധം. സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഗവർണർ. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്.

സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്നു എസ് എഫ് ഐ പ്രവർത്തകർ. ഇത് പൊലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാൻ എസ് എഫ് ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
ഒടുവിൽ എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സെനറ്റ് ഹാളിന്റെ വാതിലുകളും ജനലുകളുമൊക്കെ അധികൃതർ അടച്ചിട്ടു. വി സി നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായ നിലപാടെടുത്തെന്നാണ് എസ് എഫ് ഐയുടെ ആക്ഷേപം.